WhatsApp Join WhatsApp Group

Dubai New Year celebrations ;ദുബായിൽ ന്യൂ ഇയർ അടിച്ചുപൊളിക്കാം!!! തത്സമയ പ്രകടനങ്ങൾ, ഗ്രാൻഡ് പരേഡ്; ഒരാഴ്ച നീളുന്ന പുതുവത്സര മേളയുമായി ദുബായ്; പരിപാടികൾ ഇവയൊക്കെ

Dubai New Year celebrations: ദുബായ് ∙ ലോകം കാത്തിരിക്കുന്ന ദുബായിലെ പുതുവത്സരാഘോഷം ഇത്തവണ കേവലം ഒരൊറ്റ രാത്രിയിൽ ഒതുങ്ങില്ല. ഡിസംബർ 31 മുതൽ 2026 ജനുവരി 7 വരെ നീണ്ടുനിൽക്കുന്ന, അദ്ഭുതപൂർവമായ ഒരാഴ്ചത്തെ ആഘോഷ പരിപാടികൾക്കാണ് ഡൗൺടൗൺ ദുബായ് വേദിയാകുന്നത്. സമാനതകളില്ലാത്ത വ്യാപ്തിയുടെയും വിസ്മയത്തിന്റെയും വേദിയായി ഡൗൺടൗൺ രൂപാന്തരപ്പെടുമെന്ന് സംഘാടകരായ എമാർ അറിയിച്ചു. തത്സമയ പ്രകടനങ്ങൾ, വെടിക്കെട്ടുകൾ, ലൈറ്റ് ഷോകൾ, കലാപരമായ ഇൻസ്റ്റലേഷനുകൾ, കൂടാതെ ഡൗൺടൗണിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന വർണാഭമായ ഗ്രാൻഡ് പരേഡ് എന്നിവയെല്ലാം ഈ ഒരാഴ്ചത്തെ വിരുന്നിൽ ഉൾപ്പെടുന്നു.

ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണം ബുർജ് പാർക്കിലെ ടിക്കറ്റെടുത്തവർക്കുള്ള പ്രത്യേക ബോളിവുഡ് വിരുന്നാണ്. ബോളിവുഡ് മെഗാസ്റ്റാർ ഷാറൂഖ് ഖാൻ സ്ഥാപിച്ച റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ഗ്രൂപ്പ് കമ്പനിയായ ഫ്രണ്ട്‌സ്‌റ്റേജുമായുള്ള സഹകരണമാണ് ഇതിന് പിന്നിൽ.

ഈ പങ്കാളിത്തം ആഘോഷങ്ങൾക്ക് ‘ഒരു പുതിയ സിനിമാറ്റിക് തലം’ നൽകുന്നു. ഉയർന്ന ഊർജ്ജ്വലതയുള്ള ഈ ബോളിവുഡ് പ്രകടനങ്ങൾ ബുർജ് പാർക്കിൽ ടിക്കറ്റെടുത്തവർക്ക് മാത്രമായിരിക്കും ആസ്വദിക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾ എമാർ പുറത്തുവിട്ടിട്ടില്ല. ബുർജ് ഖലീഫ തടാകം മുതൽ ദുബായ് മാൾ പ്രൊമെനേഡ് വരെയും ബുർജ് ഖലീഫയുടെ കെട്ടിടമുഖം നിറഞ്ഞുനിൽക്കുന്ന വെളിച്ച വിസ്മയങ്ങളും ആകാശത്തേക്ക് ഉയരുന്ന വെടിക്കെട്ടുകളും ഈ പുതുവത്സര ഷോയെ അതിഗംഭീരമാക്കും.

കാഴ്ചക്കാർ എവിടേക്ക് നോക്കിയാലും അവരുടെ ശ്രദ്ധ ആകർഷിക്കാൻ എന്തെങ്കിലും ഉണ്ടാകുമെന്നും നഗരത്തിലുടനീളം അസാധാരണമായ പ്രകടനങ്ങളും ദൃശ്യ വിസ്മയങ്ങളും അരങ്ങേറുമെന്നും എമാർ അറിയിച്ചു. ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട ലൈവ് പരിപാടികൾ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ, ചലിക്കുന്ന പ്ലാറ്റ്‌ഫോമുകൾ, ഏരിയൽ പ്രകടനങ്ങൾ, വെടിക്കെട്ടുകൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. 

ദുബായിയുടെ സംസ്കാരവും കാഴ്ചപ്പാടും ജീവസ്സുറ്റതാക്കുന്ന, യഥാർഥ വലുപ്പത്തേക്കാൾ വലിയ ഫ്ലോട്ടുകളും മാസ്മരിക പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന കലാകാരന്മാരും അസാധാരണമായ പാവകളും അണിനിരക്കുന്ന ഗ്രാൻഡ് പരേഡ് ഡൗൺടൗൺ ദുബായിയുടെ ഹൃദയത്തിലൂടെ കടന്നുപോകും. കുടുംബങ്ങൾക്ക് ആസ്വദിക്കാൻ ലൈവ് വിനോദങ്ങൾ, കുട്ടികൾക്കായുള്ള വർക്ക്‌ഷോപ്പുകൾ, വൈവിധ്യമാർന്ന ഫൂഡ് ട്രക്കുകൾ, സ്റ്റാളുകൾ എന്നിവയും ഉണ്ടാകും. മുൻകൂട്ടി ലഭിക്കുന്ന പ്രീ-സൈസ്ഡ് ആക്സസ് ബാഡ്ജുകൾ ഉപയോഗിച്ച് സുഗമമായി പ്രവേശനം നേടാൻ സാധിക്കും.

പുതുവത്സര രാവിൽ ദുബായ് അസാധാരണമായ വിസ്മയത്തിന്റെ വേദിയായി മാറുമെന്ന് എമാറിന്റെ സ്ഥാപകൻ മുഹമ്മദ് അൽ അബ്ബാർ പറഞ്ഞു. ഞങ്ങൾ മുൻപെങ്ങുമില്ലാത്തത്ര വലിയ വേദിയിൽ അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പ്രകടനങ്ങളോടെ, അഭൂതപൂർവമായ തലത്തിൽ ഒരു ആഘോഷം സൃഷ്ടിക്കുകയാണ്. ഓരോ നിമിഷവും ഓരോ പ്രകാശവും ഓരോ കാഴ്ചയും ഞങ്ങളുടെ നഗരത്തിന്റെ ആത്മാവിനെയും സർഗാത്മകതയെയും അഭിലാഷത്തെയും പിടിച്ചെടുക്കാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ്. ലോകം സാക്ഷ്യം വഹിക്കുകയും ഓർമിക്കുകയും ചെയ്യുന്ന ഒരു രാത്രിയായിരിക്കും ഇത്.

Watsapp new update: ഇനി മെസേജ് അയക്കുമ്പോള്‍ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Watsapp new update:ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മെസേജിങ് കൂടുതല്‍ ഈസിയാക്കാന്‍ ടാഗിങ് ഫീച്ചറുകൂടി അവതരിപ്പിച്ചിരിക്കുകയാണ്. 

ഗ്രൂപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.

അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. ഇതിനര്‍ത്ഥം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ആ ഗ്രൂപ്പില്‍ അവരുടെ ടാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ അവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍ ചേര്‍ക്കാം. നിലവിലുള്ളതും പുതുതായി സൃഷ്ടിച്ചതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ടാഗുകള്‍ ചേര്‍ക്കാന്‍ കഴിയും, അതിനാല്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്.

ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് ആഡ് ചെയ്യേണ്ട രീതി

  • നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക.
  • ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക.
  • ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക.
  • ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക.
  • എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും.

asian toddler killed in sharjah vehicle accident;യുഎഇയിൽ അപകടം:14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

asian toddler killed in sharjah vehicle accident:ഷാർജ: ഷാർജയിൽ 14 മാസം പ്രായമുള്ള ഏഷ്യൻ ബാലൻ വാഹനാപകടത്തിൽ മരിച്ചു. കുട്ടിയെ ഇടിച്ച ശേഷം ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി ഷാർജ പൊലിസ് വ്യക്തമാക്കി. 

നവംബർ 3-ന് വൈകുന്നേരം ഏകദേശം 4 മണിയോടെ കുട്ടിയുടെ വീടിന് പുറത്തുവെച്ചായിരുന്നു സംഭവം. സഹോദരങ്ങൾ വീട്ടിൽ ഉണ്ടായിരുന്ന സമയം കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് പൊലിസ് വ്യക്തമാക്കി. 

നവംബർ 3-ന് വൈകുന്നേരം ഏകദേശം 4 മണിയോടെ കുട്ടിയുടെ വീടിന് പുറത്തുവെച്ചായിരുന്നു സംഭവം. സഹോദരങ്ങൾ വീട്ടിൽ ഉണ്ടായിരുന്ന സമയം കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് പൊലിസ് വ്യക്തമാക്കി. 

റിപ്പോർട്ടുകൾ പ്രകാരം, കുട്ടിയെ ഇടിച്ചതിന് ശേഷം ഡ്രൈവർ വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവം കണ്ട കുട്ടിയുടെ രണ്ടുവയസ്സുകാരനായ സഹോദരനൻ ഓടിപ്പോയി അമ്മയെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് അപകട സമയം ജോലിസ്ഥലത്തായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

അപകടവിവരം ഉടൻതന്നെ ഷാർജ പൊലിസ് ഓപ്പറേഷൻസ് റൂമിൽ അറിയിച്ചു. തുടർന്ന്, വാസിത് പൊലിസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കേസ് അന്വേഷിക്കുന്നതിനായി പൊലിസ് ഒരു പ്രത്യേക സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. പ്രതിയെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു