WhatsApp Join WhatsApp Group

indian expats in uae: അറിഞ്ഞിരുന്നോ നിങ്ങൾ!!യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വിദേശ ആസ്തി വെളിപ്പെടുത്തണം, കനത്ത പിഴകൾ ഒഴിവാക്കാൻ SMS അലേർട്ടുകൾ

indian expats in uae;ദുബൈ: യുഎഇയിൽ താമസിക്കുന്നവരും അല്ലാത്തവരുമായ ആയിരക്കണക്കിന് ഇന്ത്യൻ പ്രോപ്പർട്ടി ഉടമകൾക്കും സാമ്പത്തിക അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കും ഇന്ന് മുതൽ ഇന്ത്യൻ ആദായനികുതി വകുപ്പിൽ നിന്ന് SMS, ഇമെയിൽ അലേർട്ടുകൾ ലഭിച്ചുതുടങ്ങും. വിദേശ ആസ്തികൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകി പിഴകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള നഡ്ജ് ക്യാമ്പയിന്റെ ഭാ​ഗമായാണിത്.

2025 ഡിസംബർ 31-നകം ഇന്ത്യൻ നികുതി റിട്ടേണിൽ എല്ലാ വിദേശ ആസ്തികളും കൃത്യമായി പ്രഖ്യാപിക്കണമെന്നാണ് സന്ദേശത്തിൻ്റെ ഉള്ളടക്കം. നിർദ്ദേശം പാലിച്ചില്ലെങ്കിൽ കനത്ത പിഴകൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്.

സ്വമേധയാ ഉള്ള റിപ്പോർട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ആരംഭിച്ച കംപ്ലയൻസ് സംരംഭമായ ‘Nudge Campaign’-ൻ്റെ രണ്ടാം ഘട്ടമാണ് ഇന്നുതൊട്ട് ആരംഭിക്കുന്നത്. കോമൺ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ് (CRS), യുഎസ് ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് (FATCA) എന്നിവയ്ക്ക് കീഴിൽ 100-ൽ അധികം രാജ്യങ്ങൾ പങ്കുവെക്കുന്ന സാമ്പത്തിക ഡാറ്റയെ ആശ്രയിച്ചാണ് ഈ പ്രചാരണം.

2024–25 സാമ്പത്തിക വർഷത്തെ ഡാറ്റ വിശകലനം ചെയ്ത ശേഷം, 2025–26 ലെ അസസ്‌മെൻ്റ് വർഷത്തിലെ റിട്ടേണുകളിൽ പ്രഖ്യാപിച്ച വിദേശ ആസ്തികളുമായി പൊരുത്തപ്പെടാത്ത ഏകദേശം 25,000 ‘ഉയർന്ന അപകടസാധ്യതയുള്ള’ നികുതിദായകരെ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ നികുതിയടക്കാത്ത പ്രവാസി ഇന്ത്യക്കാർക്ക് (NRI) ഈ മുന്നറിയിപ്പ് ബാധകമല്ല. അവർക്ക് വിദേശ ആസ്തികൾ പ്രഖ്യാപിക്കേണ്ട ബാധ്യതയില്ല, നഡ്ജ് അലേർട്ടുകൾ ലഭിക്കുകയുമില്ല.

വിദേശ ആസ്തികൾ വെളിപ്പെടുത്താത്തതിനുള്ള പിഴകൾ:

  • റിപ്പോർട്ട് ചെയ്യാത്തതിന് ഒരു ദശലക്ഷം ഇന്ത്യൻ രൂപ (ഏകദേശം 41,000 ദിർഹം) പിഴ.
  • റിപ്പോർട്ട് ചെയ്യാത്ത വരുമാനത്തിന് 30 ശതമാനം നികുതി.
  • അടയ്‌ക്കേണ്ട നികുതിയുടെ 300 ശതമാനം വരെ പിഴയും ചുമത്താം.

റിപ്പോർട്ടുകൾ അനുസരിച്ച്, ദുബൈ ഇത്തവണത്തെ നിരീക്ഷണത്തിലെ പ്രധാന ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി മാറിയിട്ടുണ്ട്. ഡൽഹി, മുംബൈ, പൂനെ എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന റെയ്ഡുകൾക്ക് CRS പ്രകാരം പങ്കിട്ട ദുബൈയിലെ ഡാറ്റ സഹായകമായതായും, ദശലക്ഷക്കണക്കിന് ഡോളറിൻ്റെ വെളിപ്പെടുത്താത്ത സ്വത്തുക്കൾ കണ്ടെത്തിയതായും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ദുബൈയിൽ പ്രോപ്പർട്ടി വാങ്ങുന്നവരുടെ പട്ടികയിൽ ഇന്ത്യക്കാർ ഇപ്പോഴും മുന്നിലാണ്. 2024-ൽ മാത്രം, ദുബൈയിലെ എല്ലാ പ്രോപ്പർട്ടി ഇടപാടുകളിലുമായി 22 ശതമാനം ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ട്. ഏകദേശം 150 ബില്യൺ ദിർഹമാണ് ഈ മേഖലയിലെ ഇന്ത്യൻ നിക്ഷേപം.

ഇന്ത്യയിലെ നികുതി താമസക്കാരായി കണക്കാക്കുന്നവർ, തങ്ങളുടെ ഇന്ത്യൻ റിട്ടേണുകളിൽ ഷെഡ്യൂൾ FA (വിദേശ ആസ്തികൾ), ഷെഡ്യൂൾ FSI (വിദേശ ഉറവിട വരുമാനം) എന്നിവ കൃത്യമായി പൂരിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള വിവര കൈമാറ്റം ഇപ്പോൾ കൂടുതൽ കർശനമായതാണ് ക്രോസ്-ബോർഡർ റിപ്പോർട്ടിംഗിലെ വർദ്ധനവിന് കാരണമെന്ന് നികുതി വിദഗ്ധർ പറയുന്നു. എമിറേറ്റ്‌സിലെ ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപ ഉൽപ്പന്നങ്ങൾ, ബിസിനസ് ഹോൾഡിംഗുകൾ എന്നിവ പോലും CRS നെറ്റ്‌വർക്ക് വഴി ഇന്ത്യൻ അധികാരികൾക്ക് ഇപ്പോൾ ലഭ്യമാണ്.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zVon

how to check uae traffic black points online;യുഎഇയിൽ ബ്ലാക്ക് പോയിന്റ്സ് ഉണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം? വിശദമായി അറിയാം

how to check uae traffic black points online:ദുബൈ: യുഎഇയിലെ റോഡുകൾ സുരക്ഷിതമായി നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സംവിധാനമാണ് ‘ബ്ലാക്ക് പോയിന്റ്സ് സിസ്റ്റം’. അശ്രദ്ധമായ ഡ്രൈവിംഗ് നിയന്ത്രിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമായി 2017 ജൂലൈയിൽ മന്ത്രിതല പ്രമേയം നമ്പർ 178/2017 പ്രകാരം അവതരിപ്പിച്ച ഈ സംവിധാനം ദുബൈ, അബൂദബി ഉൾപ്പെടെ എല്ലാ എമിറേറ്റുകളിലും നിലവിലുണ്ട്.

ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസിലേക്ക് പോയിന്റുകൾ ചേർത്തുന്ന രീതിയാണിത്. ഈ പോയിന്റുകൾ ഒരു പരിധിയിൽ കവിഞ്ഞാൽ കനത്ത പിഴകൾ, വാഹനം കണ്ടുകെട്ടൽ, അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ തുടങ്ങിയ കർശന നടപടികളിലേക്ക് ഇത് നയിച്ചേക്കാം.

ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ഡ്രൈവിംഗ് ലൈസൻസിന് നൽകുന്ന പിഴകളാണ് ബ്ലാക്ക് പോയിന്റുകൾ. ക്യാമറകൾ, റഡാറുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നത്.

സസ്പെൻഷനുകൾ ഒഴിവാക്കാൻ സഹായിക്കുന്നതുമാണ്.

പോയിന്റുകൾ പരിശോധിക്കാനുള്ള മാർഗ്ഗങ്ങൾ:

  1. ഔദ്യോഗിക വെബ്സൈറ്റുകൾ: അബൂദബി പൊലിസ് അല്ലെങ്കിൽ ദുബൈ പൊലിസ് പോർട്ടലുകൾ.
  2. മൊബൈൽ ആപ്പുകൾ: തമ്മ് അബൂദബി ആപ്പ് (Tamm Abu Dhabi), ദുബൈ ആർടിഎ ആപ്പ് (RTA Dubai).
  3. എസ്എംഎസ് അറിയിപ്പുകൾ: ഓരോ നിയമലംഘനത്തിന് ശേഷവും ട്രാഫിക് അധികൃതർ അയയ്ക്കുന്ന SMS സന്ദേശങ്ങൾ.
  4. പൊലിസ് ഓഫീസുകൾ: ട്രാഫിക് പൊലിസ് ഓഫീസുകളിൽ നേരിട്ട് സന്ദർശിച്ചും വിവരങ്ങൾ അറിയാൻ സാധിക്കും.
  5. പതിവായുള്ള പരിശോധനയിലൂടെ നിങ്ങളുടെ പോയിൻ്റ് സ്റ്റാറ്റസിനെക്കുറിച്ച് ബോധവാന്മാരാകാനും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരാനും സാധിക്കും.

Bollywood Show In Burj Park;ഇത്തവണത്തെ ന്യൂ ഇയർ അടിച്ചുപൊളിക്കാം!!ബുർജ് പാർക്കിൽ ഷാരൂഖ് ഖാൻ നയിക്കുന്ന ബോളിവുഡ് ഷോ; എങ്ങനെ പ്രവേശനം നേടാം???

Bollywood Show In Burj Park;യുഎഇ: ഇത്തവണത്തെ പുതുവത്സരാഘോഷം ഗംഭീരമാകാൻ ഒരുങ്ങുകയാണ് ദുബായ്. ദുബായ് ഡൗണ്ടൗണിനെ ഇതുവരെ കാണാത്ത കാഴ്ചയുടെ ഒരു വേദിയായി മാറ്റിക്കൊണ്ട് ഡിസംബർ 31 മുതൽ ജനുവരി 7 വരെ നീണ്ടുനിൽക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങൾ നടത്തുമെന്ന് എമാർ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ പ്രഖ്യാപിച്ചു.ഈ വർഷത്തെ ആഘോഷങ്ങളിലെ പ്രധാന ആകർഷണം എന്നത് ബുർജ് പാർക്കിൽ നടക്കുന്ന പ്രത്യേക ബോളിവുഡ് പരിപാടിയാണ്. ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ഗ്രൂപ്പ് കമ്പനിയായ ഫ്രണ്ട്‌സ്റ്റേജുമായി സഹകരിച്ചാണ് ഈ പരിപാടി ഒരുക്കുന്നത്. ബുർജ് പാർക്കിൽ ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമായിരിക്കും ഈ ഷോ കാണാൻ സാധിക്കുക

ഈ പങ്കാളിത്തം യുഎഇയിലെ ആഘോഷങ്ങൾക്ക് ഒരു പുതിയ സിനിമാറ്റിക് തലം നൽകുമെന്നും അറിയിച്ചു. ബുർജ് ഖലീഫ തടാകം മുതൽ ദുബായ് മാൾ പ്രൊമെനേഡ് വരെയായി പുതുവത്സര പ്രദർശനം ഒരുക്കും. ആഘോഷങ്ങളിൽ വെടിക്കെട്ട്, ലൈറ്റ് ഷോകൾ, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദൃശ്യവിസ്മയങ്ങൾ, ഡ്രോൺ ഷോ എന്നിവയും ഉണ്ടാകും.

കൂടാതെ ദുബായ് ഡൗണ്ടൗണിലൂടെ കടന്നുപോകുന്ന ഒരു ഗംഭീര പരേഡും ഈ ആഘോഷങ്ങളിലെ പ്രധാന ആകർഷണമാകും. ദുബായിയുടെ സംസ്കാരത്തെയും പൈതൃകത്തെയും കാണിക്കുന്ന വലിയ ഫ്ലോട്ടുകൾ, കലാപരിപാടികൾ എന്നിവ ഈ പരേഡിൽ അണിനിരക്കും. അതേസമയം കുടുംബങ്ങൾക്കായി തത്സമയ വിനോദ പരിപാടികളും കുട്ടികൾക്കുള്ള വർക്ക്‌ഷോപ്പുകളും നടത്തും.

വിവിധതരം ഫുഡ് ട്രക്കുകൾ, സ്റ്റാളുകൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഈ ആഘോഷം “ലോകം സാക്ഷ്യം വഹിക്കാനും ഓർമ്മിക്കാനുമുള്ള ഒരു രാത്രിയായിരിക്കും” എന്ന് എമാറിന്റെ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ പറഞ്ഞു. അതേസമയം ഡിസംബർ മാസത്തിൽ യുഎഇയിലുടനീളം വിവിധ പരിപാടികൾ നടക്കും.

ഷോപ്പിംഗ് ഫെസ്റ്റിവൽ. ദുബായ് ഗ്ലോബൽ വില്ലേജ് തുടങ്ങിയ പരിപാടികളിൽ വച്ച് ക്രിസ്‌മസ്‌ ന്യൂ ഇയർ പരിപാടികൾ നടത്തും. യുഎഇയിലെ ക്രിസ്മസും പുതുവത്സരവും ലോകോത്തര നിലവാരമുള്ള ആഘോഷങ്ങളാണ്. അതിനാൽ നിരവധി ആളുകളാണ് ആഘോഷിക്കാനായി യുഎഇയിൽ എത്തുന്നത്.

Uae lottery;യുഎഇ ലോട്ടറിയിൽ പ്രവാസികളെ ഇനി ലക്കി ഡേ ആണ്; 100 മില്യൻ നേടാൻ അവസരം!!അവസാന നറുക്കെടുപ്പ് ഉടൻ

uae lottery: ദുബായ്: യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിൽ ഉടൻ പ്രധാന മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സമ്മാന തട്ടുകളും പരിഷ്കരിച്ച വിജയ ഫോർമാറ്റുകളും ഉടൻ പ്രഖ്യാപിക്കും. പുതിയ രൂപത്തിലുള്ള ലക്കി ഡേ ഗെയിം അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ, Dh100 മില്യൺ (10 കോടി ദിർഹം) ജാക്ക്‌പോട്ടിൽ വിജയിക്കാൻ കളിക്കാർക്ക് ടിക്കറ്റുകൾ നേടാനുള്ള അവസാന അവസരമാണിത്. രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനം ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് ഒരാൾക്ക് ലഭിച്ചിട്ടുള്ളത്. ഈ ലോട്ടറിയുടെ ടിക്കറ്റ് വിൽപ്പന നവംബർ 29 ശനിയാഴ്ച അവസാനിക്കും. ലക്കി ഡേ ഒരു ദ്വൈവാര ലൈവ് ഡ്രോ (രണ്ടാഴ്ചയിലൊരിക്കൽ) ആണ്. Dh50 ടിക്കറ്റിന് കളിക്കാർ ഏഴ് നമ്പറുകൾ തെരഞ്ഞെടുക്കണം. എത്ര നമ്പറുകൾ ഒത്തുപോകുന്നു എന്നതിനനുസരിച്ച് Dh100 മുതൽ Dh100 മില്യൺ വരെയാണ് സമ്മാനങ്ങൾ.

ഇതുവരെ, 29 വയസ്സുള്ള ഇന്ത്യൻ പ്രവാസിയായ അനിൽകുമാർ ബോള എന്ന ഒരൊറ്റ കളിക്കാരൻ മാത്രമാണ് ഏഴ് നമ്പറുകളും ഒപ്പിച്ച് Dh100 മില്യൺ നേടി ജീവിതം മാറ്റിമറിച്ചത്. ലോട്ടറി ആരംഭിച്ച ശേഷം 25 നറുക്കെടുപ്പുകളിലായി 1,00,000-ത്തിലധികം വിജയികളെ സൃഷ്ടിക്കുകയും Dh147 മില്യണിലധികം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചത്തെ നറുക്കെടുപ്പ് ഒരു വഴിത്തിരിവായേക്കാം എന്ന് ലോട്ടറി ഓപ്പറേറ്റർ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു

Watsapp new update: ഇനി മെസേജ് അയക്കുമ്പോള്‍ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Watsapp new update:ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മെസേജിങ് കൂടുതല്‍ ഈസിയാക്കാന്‍ ടാഗിങ് ഫീച്ചറുകൂടി അവതരിപ്പിച്ചിരിക്കുകയാണ്. 

ഗ്രൂപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.

അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. ഇതിനര്‍ത്ഥം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ആ ഗ്രൂപ്പില്‍ അവരുടെ ടാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ അവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍ ചേര്‍ക്കാം. നിലവിലുള്ളതും പുതുതായി സൃഷ്ടിച്ചതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ടാഗുകള്‍ ചേര്‍ക്കാന്‍ കഴിയും, അതിനാല്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്

ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് ആഡ് ചെയ്യേണ്ട രീതി

  • നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക.
  • ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക.
  • ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക.
  • ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക.
  • എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും.

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു