Qatar Balloon Festival Postponed ഖത്തർ ബലൂൺ ഫെസ്റ്റിവൽ മാറ്റിവെച്ചു; പുതുക്കിയ തീയതി പ്രഖ്യാപിച്ചില്ല

Qatar Balloon Festival Postponed ദോഹ: ഖത്തറിൽ നടത്താനിരുന്ന ഏഴാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ (Qatar Balloon Festival) മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരിപാടി നടത്തില്ലെന്നാണ് സംഘാടകരുടെ പ്രഖ്യാപനം.

2026 ഡിസംബർ 10 മുതൽ 19 വരെ പത്തുദിവസം നീണ്ടുനിൽക്കുന്ന രീതിയിലാണ് ഫെസ്റ്റിവൽ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ പരിപാടി പുനഃക്രമീകരിക്കാൻ തീരുമാനിച്ചതായി ഒക്ടോബർ 29ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ സംഘാടകർ വ്യക്തമാക്കി. സന്ദർശകരും പങ്കാളികളും പ്രതീക്ഷിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള പരിപാടി ഉറപ്പാക്കുന്നതിനായാണ് തീയതി മാറ്റുന്നതെന്നും അവർ അറിയിച്ചു.

ഫെസ്റ്റിവലിന്റെ പുതുക്കിയ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീയതികൾ സ്ഥിരീകരിക്കുന്ന മുറയ്ക്ക് അറിയിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

അന്താരാഷ്ട്ര ബലൂൺ പൈലറ്റുമാർ സമർപ്പിച്ച അപേക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അവ സാധുവായി തുടരുമെന്നും സംഘാടകർ അറിയിച്ചു. അപേക്ഷ സമർപ്പിച്ച പൈലറ്റുമാരെ പുതുക്കിയ വിവരങ്ങൾക്കായി നേരിട്ട് ബന്ധപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഖത്തറിലെ ശൈത്യകാല വിനോദപരിപാടികളിൽ ശ്രദ്ധേയമായ ഒന്നാണ് ബലൂൺ ഫെസ്റ്റിവൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹോട്ട് എയർ ബലൂണുകളും പ്രത്യേക ആകൃതിയിലുള്ള ബലൂണുകളും രാത്രിയിലെ പ്രകാശപ്രദർശനങ്ങളുമാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Dubai Medias - WordPress Theme by WPEnjoy