
Kuwait School Assault Case : കുവൈത്തിൽ വിദേശ സ്കൂളിൽ പഠിക്കുന്ന ഏഴ് വയസ്സുകാരിയായ ഇന്ത്യൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏഷ്യൻ സ്വദേശിയായ ശുചീകരണ തൊഴിലാളിക്ക് 10 വർഷം തടവുശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതിയുടെ പരമോന്നത അപ്പീൽ കോടതിയായ കോർട്ട് ഓഫ് കാസേഷൻ രണ്ടാം സർക്ക്യൂട്ടാണ് ശിക്ഷ വിധിച്ചത്.
സാൽമിയ ഡിറ്റക്ടീവ്സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തുവന്നതെന്നാണ് ലഭ്യമായ വിവരം. സ്കൂളിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളിയാണ് കേസിലെ പ്രതി.
കേസുമായി ബന്ധപ്പെട്ട് സ്കൂളിന്റെ പേരോ സംഭവത്തിന്റെ കൂടുതൽ സാഹചര്യങ്ങളോ പുറത്തുവിട്ടിട്ടില്ല. കോടതി വിധിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.