WhatsApp Join WhatsApp Group

Sharjah Police Online Scam Warning;യുഎഇയിൽ കുട്ടികളെ ലക്ഷ്യമിടുന്ന ഓൺലൈൻ തട്ടിപ്പുകൾ സജീവം; ഈ 3 രീതികൾ അറിയുക; മാതാപിതാക്കൾ ഇനി ശ്രദ്ധിക്കണം കൂടുതൽ

ഷാർജ : ഓൺലൈൻ തട്ടിപ്പുകളും ഡിജിറ്റൽ കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഷാർജ പോലീസ് ‘ബി അവയർ’എന്ന പ്രോഗാം സംഘടിപ്പിച്ചത്. ഷാർജ ഇസ്ലാമിക് ബാങ്കിന്റെ പിന്തുണയോടെയാണ് ഈ പരിപാടി നടക്കുന്നത്. ഇലക്ട്രോണിക് ബ്ലാക്ക്‌മെയിൽ, ഫോൺ വഴിയുള്ള തട്ടിപ്പ്, ഹാക്കിംഗ്, എന്നിവ വരുന്ന വഴിയും അതിൻ ചെന്ന് പെടാതിരിക്കാനുള്ള കാര്യങ്ങളും ആയിരിക്കും പറയുന്നത്.സൈബർ കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് ബ്ലാക്ക്‌മെയിൽ കേസുകൾ വർധിച്ചുവരികയാണെന്ന് ഷാർജ പോലീസ് എടുത്തുപറഞ്ഞു. എന്നിരുന്നാലും, പല ഇരകളും നാണക്കേട് കാരണം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നു. എന്നാൽ അത്തരത്തിലൊരു പേടി താമസക്കാർക്ക് വേണ്ട. റിപ്പോർട്ടുകൾ പൂർണ്ണമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്ന് അധികൃതർ ഉറപ്പുനൽകി.

ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകാർ വർധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് ഷാർജ പോലീസ് കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രിമിനലുകൾ പലപ്പോഴും കുട്ടികളെ സൗഹൃദത്തിലാക്കുകയും അവരുടെ ഗെയിം സ്കോറുകൾ വർദ്ധിപ്പിക്കുകയോ പ്രത്യേക ഫീച്ചറുകൾ നൽകുകയോ ചെയ്യുന്നതിന് പകരമായി മാതാപിതാക്കളുടെ ബാങ്ക് കാർഡ് വിശദാംശങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നു. അപകടങ്ങളെക്കുറിച്ച് അറിയാത്ത ചില കുട്ടികൾ ബാങ്ക് കാർഡുകളുടെ മുൻ-പിൻ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്, ഇത് തട്ടിപ്പുകാർക്ക് ഉടനടി പണം പിൻവലിക്കാൻ വഴിയൊരുക്കി.

ഫോൺ വഴിയും സോഷ്യൽ മീഡിയ വഴിയുമുള്ള ബ്ലാക്ക്‌മെയിൽ കേസുകളിൽ വർധനവുണ്ടായതായി ഷാർജ പോലീസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ക്രിമിനലുകൾ ഇരകളെ ഫോണിൽ വിളിച്ച് വെരിഫിക്കേഷൻ കോഡുകൾ, OTP കൾ അല്ലെങ്കിൽ ബാങ്കിംഗ് വിശദാംശങ്ങൾ പങ്കുവെക്കാൻ പ്രേരിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇലക്ട്രോണിക് ബ്ലാക്ക്‌മെയിൽ നടത്തുന്ന നിരവധി സംഭവങ്ങളും അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കേസുകളിൽ എല്ലാം, തട്ടിപ്പുകാർ നീണ്ട സംഭാഷണങ്ങളിലൂടെ വിശ്വാസം നേടുകയും ഫോട്ടോകൾ കൈമാറുകയും പിന്നീട് ഇരകൾ പണം നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആവശ്യപ്പെടുന്ന തുകകൾ 15,000 ദിർഹത്തിൽ നിന്ന് മുകളിലാണ്. പല ഇരകളും ആദ്യത്തെ നാണക്കേട് മറികടന്ന് ഈ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ്സൈറ്റ് ലിങ്കുകൾ പരിശോധിക്കുക, അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, ബാങ്കിംഗ് പാസ്‌വേഡുകൾ, കാർഡ് ഫോട്ടോകൾ അല്ലെങ്കിൽ വെരിഫിക്കേഷൻ കോഡുകൾ ഒരിക്കലും പങ്കുവെക്കാതിരിക്കുക, കുട്ടികളുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷിക്കുക, സംശയാസ്പദമായ പ്രവർത്തനം കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട്.

Watsapp new update: ഇനി മെസേജ് അയക്കുമ്പോള്‍ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Watsapp new update:ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മെസേജിങ് കൂടുതല്‍ ഈസിയാക്കാന്‍ ടാഗിങ് ഫീച്ചറുകൂടി അവതരിപ്പിച്ചിരിക്കുകയാണ്. 

ഗ്രൂപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.

അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. ഇതിനര്‍ത്ഥം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ആ ഗ്രൂപ്പില്‍ അവരുടെ ടാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ അവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍ ചേര്‍ക്കാം. നിലവിലുള്ളതും പുതുതായി സൃഷ്ടിച്ചതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ടാഗുകള്‍ ചേര്‍ക്കാന്‍ കഴിയും, അതിനാല്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്.

ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് ആഡ് ചെയ്യേണ്ട രീതി

  • നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക.
  • ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക.
  • ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക.
  • ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക.
  • എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും.

asian toddler killed in sharjah vehicle accident;യുഎഇയിൽ അപകടം:14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

asian toddler killed in sharjah vehicle accident:ഷാർജ: ഷാർജയിൽ 14 മാസം പ്രായമുള്ള ഏഷ്യൻ ബാലൻ വാഹനാപകടത്തിൽ മരിച്ചു. കുട്ടിയെ ഇടിച്ച ശേഷം ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി ഷാർജ പൊലിസ് വ്യക്തമാക്കി. 

നവംബർ 3-ന് വൈകുന്നേരം ഏകദേശം 4 മണിയോടെ കുട്ടിയുടെ വീടിന് പുറത്തുവെച്ചായിരുന്നു സംഭവം. സഹോദരങ്ങൾ വീട്ടിൽ ഉണ്ടായിരുന്ന സമയം കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് പൊലിസ് വ്യക്തമാക്കി. 

നവംബർ 3-ന് വൈകുന്നേരം ഏകദേശം 4 മണിയോടെ കുട്ടിയുടെ വീടിന് പുറത്തുവെച്ചായിരുന്നു സംഭവം. സഹോദരങ്ങൾ വീട്ടിൽ ഉണ്ടായിരുന്ന സമയം കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് പൊലിസ് വ്യക്തമാക്കി. 

റിപ്പോർട്ടുകൾ പ്രകാരം, കുട്ടിയെ ഇടിച്ചതിന് ശേഷം ഡ്രൈവർ വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവം കണ്ട കുട്ടിയുടെ രണ്ടുവയസ്സുകാരനായ സഹോദരനൻ ഓടിപ്പോയി അമ്മയെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് അപകട സമയം ജോലിസ്ഥലത്തായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

അപകടവിവരം ഉടൻതന്നെ ഷാർജ പൊലിസ് ഓപ്പറേഷൻസ് റൂമിൽ അറിയിച്ചു. തുടർന്ന്, വാസിത് പൊലിസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കേസ് അന്വേഷിക്കുന്നതിനായി പൊലിസ് ഒരു പ്രത്യേക സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. പ്രതിയെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു