WhatsApp Join WhatsApp Group

No Salary Hike For Expats In Dubai;ശമ്പള വർദ്ധനവില; വാടകയും കൂടി; പ്രവാസികളെ ഇത് കുരുക്കിലാകുമോ?

No Salary Hike For Expats In Dubai: ദുബായ്: യുഎഇയിലെ ശമ്പള വർധവ് ഇല്ലേ? വർഷങ്ങളായി യുഎഇയിൽ ജോലി ചെയ്തുവരുന്ന പ്രവാസികൾക്ക് ശമ്പള വർധവ് ഇല്ല എന്ന ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതോടെ ചർച്ചകൾ സജീവമാകുകയാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉയർന്ന ശമ്പളവും പ്രതീക്ഷിച്ചാണ് ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ ഈ ഗൾഫ് രാജ്യത്തേക്ക് എത്തുന്നത്.ഒരു പത്ത് ഒരുപത്ത് വർഷം മുന്നേ കുടുംബം രക്ഷപ്പെടണമെങ്കിൽ യുഎഇയാണ് മികച്ചതെന്ന് കരുതിയവർ പലരും ഇന്ന് അത് തിരുത്തി പറയുകയാണ്. കാരണം ആഗോള സാമ്പത്തിക സാഹചര്യങ്ങളും പ്രാദേശിക തൊഴിൽ വിപണിയിലെ മാറ്റങ്ങളും കാരണം സമീപ വർഷങ്ങളിൽ യുഎഇയിലെ ഭൂരിഭാഗം മേഖലകളിലും ശമ്പള വർധനവ് എന്നത് ഒരു വിദൂര സ്വപ്നമായി മാറി കൊണ്ടിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ വർധിച്ചു വരുന്ന ജീവിതച്ചെലവിനെ എങ്ങനെയാണ് യുഎഇയിലെ പ്രവാസികൾ നേരിടുന്നത്, എങ്ങനെയാണ് അവർ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഒരു പ്രധാന ചോദ്യമാണ്. യുഎഇയിലെ ജീവിതച്ചെലവ്, പ്രത്യേകിച്ച് വാടക, വിദ്യാഭ്യാസം, നികുതി ഇതര ഫീസുകൾ എന്നിവ വർഷം തോറും വർദ്ധിച്ചു വരികയാണ്.

എന്നിരുന്നാലും മിക്ക കമ്പനികളും ജീവനക്കാരുടെ ശമ്പളം കാര്യമായി വർദ്ധിപ്പിക്കാൻ തയ്യാറാകുന്നില്ല. ഇതാണ് പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാൽ ഇതിനുള്ള പ്രധാന കാരണം എന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണികളും, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ള വിദേശ തൊഴിലാളികളുടെ ലഭ്യതയുമാണ്. ഇത് പ്രവാസികളുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നു

കൂടാതെ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കുറയ്ക്കാനും അതുവഴി നാട്ടിലെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കാനും ഇത് ബാധിക്കുകയും ചെയ്യുന്നു. ശമ്പള വർധനവ് ഇല്ലാത്ത ഈ സാഹചര്യത്തിൽ യുഎഇയിലെ പ്രവാസികൾ സാമ്പത്തികമായി അതിജീവിക്കുന്നതിനായി വിദഗ്ദ്ധർ ചില ടിപ്‌സുകൾ കൂടെ നൽകുന്നു.

വാടകയ്ക്ക് ഉയർന്ന തുക നൽകേണ്ടി വരുന്നതിനാൽ ഉയർന്ന വാടക ഒഴിവാക്കാൻ പലരും നഗര പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കുക. അല്ലെങ്കിൽ ഒന്നിലധികം ആളുകളുമായി താമസസ്ഥലം പങ്കിടുക. ഇത് ഒരു മികച്ച തീരുമാനമായിരിക്കും. കൂടാതെ സ്വന്തമായി വാഹനം വാങ്ങുന്നതിനുപകരം പൊതുഗതാഗത മാർഗ്ഗങ്ങളെ ആശ്രയിക്കുക കാരണം. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ നോക്കുമ്പോൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചു.

റെസ്റ്റോറന്റുകളിലെ ഭക്ഷണം ഒഴിവാക്കി കൊണ്ട് വീട്ടിൽ പാചകം ചെയ്യുന്ന രീതി സാധാരണമായി. അതിനാൽ പലചരക്ക് സാധനങ്ങൾ ഓഫറുകളുള്ള ഹൈപ്പർമാർക്കറ്റുകളിൽ നിന്ന് മാത്രം വാങ്ങാൻ ശ്രമിക്കുക. കൂടാതെ ഓരോ മാസവും കൃത്യമായി ബഡ്ജറ്റ് തയ്യാറാക്കി അത് കർശനമായി പാലിക്കുകയും വേണം. ഒപ്പം അത്യാവശ്യമല്ലാത്ത എല്ലാ ചെലവുകളും ഒഴിവാകുകയും ചെയ്‌താൽ ഈ ഉയർന്ന ചിലവ് സംബന്ധിച്ച പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും

Watsapp new update: ഇനി മെസേജ് അയക്കുമ്പോള്‍ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Watsapp new update:ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മെസേജിങ് കൂടുതല്‍ ഈസിയാക്കാന്‍ ടാഗിങ് ഫീച്ചറുകൂടി അവതരിപ്പിച്ചിരിക്കുകയാണ്. 

ഗ്രൂപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.

അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. ഇതിനര്‍ത്ഥം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ആ ഗ്രൂപ്പില്‍ അവരുടെ ടാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ അവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍ ചേര്‍ക്കാം. നിലവിലുള്ളതും പുതുതായി സൃഷ്ടിച്ചതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ടാഗുകള്‍ ചേര്‍ക്കാന്‍ കഴിയും, അതിനാല്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്.

ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് ആഡ് ചെയ്യേണ്ട രീതി

  • നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക.
  • ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക.
  • ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക.
  • ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക.
  • എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും.

asian toddler killed in sharjah vehicle accident;യുഎഇയിൽ അപകടം:14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

asian toddler killed in sharjah vehicle accident:ഷാർജ: ഷാർജയിൽ 14 മാസം പ്രായമുള്ള ഏഷ്യൻ ബാലൻ വാഹനാപകടത്തിൽ മരിച്ചു. കുട്ടിയെ ഇടിച്ച ശേഷം ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി ഷാർജ പൊലിസ് വ്യക്തമാക്കി. 

നവംബർ 3-ന് വൈകുന്നേരം ഏകദേശം 4 മണിയോടെ കുട്ടിയുടെ വീടിന് പുറത്തുവെച്ചായിരുന്നു സംഭവം. സഹോദരങ്ങൾ വീട്ടിൽ ഉണ്ടായിരുന്ന സമയം കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് പൊലിസ് വ്യക്തമാക്കി. 

നവംബർ 3-ന് വൈകുന്നേരം ഏകദേശം 4 മണിയോടെ കുട്ടിയുടെ വീടിന് പുറത്തുവെച്ചായിരുന്നു സംഭവം. സഹോദരങ്ങൾ വീട്ടിൽ ഉണ്ടായിരുന്ന സമയം കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് പൊലിസ് വ്യക്തമാക്കി. 

റിപ്പോർട്ടുകൾ പ്രകാരം, കുട്ടിയെ ഇടിച്ചതിന് ശേഷം ഡ്രൈവർ വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവം കണ്ട കുട്ടിയുടെ രണ്ടുവയസ്സുകാരനായ സഹോദരനൻ ഓടിപ്പോയി അമ്മയെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് അപകട സമയം ജോലിസ്ഥലത്തായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

അപകടവിവരം ഉടൻതന്നെ ഷാർജ പൊലിസ് ഓപ്പറേഷൻസ് റൂമിൽ അറിയിച്ചു. തുടർന്ന്, വാസിത് പൊലിസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കേസ് അന്വേഷിക്കുന്നതിനായി പൊലിസ് ഒരു പ്രത്യേക സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. പ്രതിയെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു