UAE cyber security : യുഎഇയിൽ പൊതുചാർജിങ് പോർട്ടുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം ; സ്വകാര്യ ഡാറ്റകൾ നഷ്ട്ടപ്പെടാം, ഇത് അറിഞ്ഞിരിക്കൂ

UAE cyber security അബുദാബി: ഫോൺ ചാർജ് തീർന്നപ്പോൾ പൊതുസ്ഥലങ്ങളിലെ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഇത് ഗുരുതരമായ സൈബർ ഭീഷണികൾക്ക് വഴിയൊരുക്കാമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി.

, 79 ശതമാനവും യാത്രക്കാരാണ് സുരക്ഷിതമല്ലാത്ത പൊതുചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിച്ചുകൊണ്ട് അറിയാതെ സ്വകാര്യ ഡാറ്റ അപകടത്തിലാക്കുന്നു. ചില പോർട്ടുകൾ മാൽവെയർ ഉൾക്കൊള്ളുന്നതിനാൽ, ഉപകരണം കണക്റ്റ് ചെയ്യുന്ന നിമിഷം തന്നെ ഡാറ്റ കൈക്കലാക്കാനാവുന്ന മീഡിയ ട്രാൻസ്ഫർ പ്രോട്ടോക്കോളുകൾ സജീകരിച്ചിരിക്കാൻ സാധ്യതയുണ്ട്. പാസ്‌വേഡുകൾ, ഫോട്ടോകൾ, വ്യക്തിഗത ഫയലുകൾ എന്നിവ വരെ മോഷണം പോകാൻ ഇടയുണ്ട്.

ഇത്തരം പൊതുചാർജിംഗ് പോർട്ടുകൾ വഴിയാണ് 68 ശതമാനം സ്ഥാപനങ്ങൾക്കും സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നതെന്ന് കൗൺസിൽ വ്യക്തമാക്കി. ഇത് ഡാറ്റാ ചോർച്ചക്കും സ്ഥാപനങ്ങളുടെ ഡിജിറ്റൽ സംവിധാന നാശനത്തിനും കാരണമാകും.

ഫോൺ ഹാക്കിംഗ് നടന്നേക്കാമെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ

ബാറ്ററി അതിവേഗം തീരുന്നത്

ആപ്പുകളുടെ പ്രവർത്തനം മന്ദഗതിയാകുന്നത്

ഫോൺ ആവർത്തിച്ച് ക്രാഷ് ചെയ്യുന്നത്

അപരിചിതമായ സന്ദേശങ്ങളോ ചിഹ്നങ്ങളോ പ്രത്യക്ഷപ്പെടുന്നത്

സൈബർ സുരക്ഷാ കൗൺസിലിന്റെ നിർദ്ദേശങ്ങൾ

യാത്ര ചെയ്യുമ്പോൾ സ്വന്തം ചാർജർ കൊണ്ടുപോകുക

പൊതുചാർജിംഗ് സ്റ്റേഷനുകൾ ഒഴിവാക്കുക

ചാർജ് ചെയ്യുമ്പോൾ ഡാറ്റാ ട്രാൻസ്ഫർ അഭ്യർത്ഥനകൾ നിരസിക്കുക

വിരൽമുദ്ര/മുഖം തിരിച്ചറിയൽ പോലെയുള്ള ബയോമെട്രിക് ലോഗിൻ ഉപയോഗിക്കുക

ആപ്പുകളുടെ അനുമതികൾ സ്ഥിരമായി പരിശോധിക്കുക

ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് അത്യാവശ്യമാണെന്നും, അതിനു ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കൗൺസിൽ നിർദേശിച്ചു.സുരക്ഷിത ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുന്നതിനായി സൈബർ സുരക്ഷാ കൗൺസിൽ അടുത്തിടെ ‘Cyber Pulse’ എന്ന പദ്ധതിയുടെ ഭാഗമായി പ്രതിവാര ബോധവൽക്കരണ കാമ്പെയ്ൻ ആരംഭിച്ചിരുന്നു.

ബാങ്ക് ഉദ്യോ​ഗസ്ഥനാണെന്ന് പരിചയപ്പെടുത്തി പണം തട്ടി, ഇരക്ക് പ്രതി മുഴുവൻ തുകയും പലിശ സഹിതം മടക്കി നൽകണമെന്ന് കോടതി

നവംബർ 23, 2025 by Greeshma Staff Editor

Abu Dhabi court ruling : അബുദാബി സിവിൽ ഫാമിലി ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ബാങ്ക് തട്ടിപ്പിനിരയായ ഒരു വ്യക്തിക്ക് അനുകൂലമായി പ്രധാന വിധി പ്രഖ്യാപിച്ചു. ബാങ്ക് പ്രതിനിധിയെന്ന് നടിച്ച് വഞ്ചിച്ച പ്രതി, ഇരയുടെ അക്കൗണ്ടിൽ നിന്ന് കൈക്കലാക്കിയ മൊത്തം 24,500 ദിർഹം തിരികെ നൽകാനുമാണ് കോടതി ഉത്തരവിട്ടത്. കൂടാതെ, തുക പൂർണമാകുന്നത് വരെ 3% പലിശ, കേസിന്റെ കോടതി ഫീസ്-ചെലവുകൾ, കൂടാതെ 3,000 ദിർഹത്തിന്റെ അധിക നഷ്ടപരിഹാരം പ്രതി നൽകണമെന്നും വിധിയിൽ വ്യക്തമാക്കി.

എങ്ങനെ നടന്നു തട്ടിപ്പ്?
കേസ് റിപ്പോർട്ടുകൾ പ്രകാരം, പ്രതി ഇരയെ ഫോണിൽ ബന്ധപ്പെടുകയും, ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ബാങ്കിംഗ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു. തുടർചോദ്യങ്ങളിലൂടെ കാർഡ് വിശദാംശങ്ങളും OTP ഉം പ്രതി നേടിയെടുത്തു. ഇത് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കുകയായിരുന്നു.

തുടർന്ന്, ഇര സിവിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

കോടതിയുടെ വിലയിരുത്തൽ
നിയമപരമായ ആധികാര്യമില്ലാതെ ഒരാളുടെ സ്വത്ത് മറ്റൊരാൾക്ക് കൈക്കലാക്കാൻ കഴിയില്ലെന്നും, അത്തരം തുക തിരികെ നൽകേണ്ടത് നിയമപരമായ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മുമ്പ് നൽകിയ ക്രിമിനൽ വിധിയിലും പ്രതിയുടെ കുറ്റം സ്ഥിരീകരിച്ചിരുന്നു കൂടാതെ പണം കൈപ്പറ്റിയത് പ്രതിയാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പ്രതി കോടതിയിൽ ഹാജരാകാതിരിക്കുകയും, തുക തിരികെ നൽകിയതായി തെളിവൊന്നും നൽകാതിരിക്കുകയും ചെയ്തു.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട്
തട്ടിപ്പിന്റെ ഫലമായി വാദിക്ക് ധാർമ്മിക-വൈകാരിക നഷ്ടം സംഭവിച്ചെന്ന വാദം കോടതി അംഗീകരിച്ചു. കൂടുതൽ സാമ്പത്തിക നഷ്ടങ്ങളുടെ തെളിവുകൾ ഇല്ലെങ്കിലും, ഇതിന് 3,000 ദിർഹം നഷ്ടപരിഹാരം മതിയെന്ന് കോടതി നിഗമനം ചെയ്തു.

കോടതിയുടെ അന്തിമ ഉത്തരവ്:

  • 24,500 ദിർഹം തിരികെ നൽകുക
  • 3% പലിശ അടയ്‌ക്കുക (ക്ലെയിം തീരുവോളം)
  • കോടതി ഫീസ് & ചെലവുകൾ വഹിക്കുക
  • 3,000 ദിർഹം നഷ്ടപരിഹാരം നൽകുക

ഈ വിധി തട്ടിപ്പിനെതിരെ കോടതികളുടെ ശക്തമായ നിലപാട് വീണ്ടും തെളിയിക്കുന്നു.

WhatsApp scam : വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ആഗോള തട്ടിപ്പ്; വൈബ് സെറ്റുകൾ വഴി ഹാക്കർമാർ വാട്ട്സ്ആപ്പ് ഹാക്കുചെയ്യുന്നു

നവംബർ 23, 2025 by Greeshma Staff Editor

WhatsApp scam : സൈബർ സുരക്ഷാ സ്ഥാപനമായ CTM360, വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ‘HackOnChat’ എന്ന പുതിയ ആഗോള തട്ടിപ്പ് കാമ്പെയ്‌ൻ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു. വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട്, വിശ്വസനീയമായ വർക്ക്‌ഫ്ലോകളെ ചൂഷണം ചെയ്‌ത് തട്ടിപ്പുകാർ അക്കൗണ്ടുകൾ പിടിച്ചടക്കുന്നത് കണ്ടെത്തി

അന്വേഷണപ്രകാരം, തട്ടിപ്പുകാർ രണ്ട് പ്രധാന വഴികളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്:

1. സെഷൻ ഹൈജാക്കിംഗ്:
വാട്ട്‌സ്ആപ്പ് വെബിലെ ‘ലിങ്ക്ഡ് ഡിവൈസ്’ ഫീച്ചർ ദുരുപയോഗം ചെയ്‌ത്, ഉപയോക്താവിന്റെ അറിവില്ലാതെ ഒരു പുതിയ ഉപകരണം അക്കൗണ്ടിൽ ലിങ്ക് ചെയ്യുന്നു. ഇതിലൂടെ തട്ടിപ്പുകാർക്ക് ഇരയുടെ സന്ദേശങ്ങളിലും കോൺടാക്ടുകളിലും പൂർണ്ണ ആക്‌സസ് ലഭിക്കുന്നു.

2. അക്കൗണ്ട് ഏറ്റെടുക്കൽ (Account Takeover):
വ്യാജ ലോഗിൻ പേജുകൾ ഉപയോഗിച്ച് ഉപയോക്താക്കളിൽ നിന്ന് ഒ.ടി.പി പോലുള്ള പ്രാമാണീകരണ കോഡുകൾ കരസ്ഥമാക്കുന്നു. കോഡ് ലഭിച്ചതിന് പിന്നാലെ, തട്ടിപ്പുകാർ അക്കൗണ്ടിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നു.

CTM360 ആയിരക്കണക്കിന് വ്യാജ URL-കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വിലകുറഞ്ഞ ഡൊമെയ്‌നുകളിൽ ഹോസ്റ്റ് ചെയ്‌തും, ബജറ്റ് വെബ് ബിൽഡറുകൾ ഉപയോഗിച്ചും നിർമ്മിച്ച സൈറ്റുകളാണ് ഇവ. നിരവധി ഭാഷകളിൽ പ്രവർത്തിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കളെയാണ് ഈ തട്ടിപ്പ് ലക്ഷ്യമിടുന്നത്.

അക്കൗണ്ട് കവർന്നെടുക്കുന്നതോടെ, തട്ടിപ്പുകാർ ഇരയുടെ കോൺടാക്ടുകളിലേക്ക് സന്ദേശങ്ങൾ അയയ്‌ക്കും. പലപ്പോഴും വിശ്വസനീയനായ ഒരാളുടെ പേരിൽ പണമോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു അക്കൗണ്ട് അപഹരിക്കപ്പെട്ടാൽ, അതിലൂടെ കൂടുതൽ തട്ടിപ്പുകൾ തുടരുകയുമാണ്.

2025 ഓഗസ്റ്റിൽ, ആഗോള തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട 6.8 ദശലക്ഷം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ മെറ്റ പ്ലാറ്റ്‌ഫോംസ് നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഈ പുതിയ കാമ്പെയ്‌ൻ കൂടി ചേർന്ന് വാട്ട്‌സ്ആപ്പ് സുരക്ഷയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മെസേജിംഗ് ആപ്പുകൾ ഇപ്പോൾ സോഷ്യൽ എഞ്ചിനീയറിംഗ് ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ ആകുന്നുവെന്നും, ഉപയോക്താക്കളുടെ വിശ്വാസം ചൂഷണം ചെയ്യുന്നതിൽ തട്ടിപ്പുകാർ കൂടുതൽ തന്ത്രങ്ങൾ ഉപയോഗിക്കുന്നുവെന്നും സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു.

Dubai Shopping Festival 2025 ലോക ഷോപ്പിങ് മാമാങ്കം വരവായി ; ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 5 ന് തുടങ്ങും

November 23, 2025 by Greeshma Staff Editor

Dubai Shopping Festival 2025 ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലി(ഡി.എസ്.എഫ്)ൻ്റെ 31-ാമത് പതിപ്പ് ഡിസംബർ 5ന് ആരംഭിക്കും. 2026 ജനുവരി 11 വരെ നീണ്ടുനിൽക്കുന്ന സാംസ്‌കാരിക പരിപാടികൾ, വിപുലമായ റീട്ടെയിൽ പ്രമോഷനുകൾ, സംഗീത കച്ചേരികൾ, പാചക അനുഭവങ്ങൾ എന്നിവയുടെ വലിയൊരു നിര അവതരിപ്പിച്ച് ദുബൈ നഗരത്തെ ശൈത്യകാല കേന്ദ്രമാക്കി മാറ്റുന്നതാകും ഡി.എസ്.എഫ്.
ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് (ഡി.ഇ.ടി) ഭാഗമായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആർ.ഇ) സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവൽ 38 ദിവസത്തെ വിനോദം, ഡ്രോൺ ഷോകൾ, വെടിക്കെട്ട് പ്രദർശനങ്ങൾ, പ്രധാന സമ്മാന നറുക്കെടുപ്പുകൾ, നൂറുകണക്കിന് റീട്ടെയിൽ ഓഫറുകൾ എന്നിവ സമ്മാനിക്കുന്നതാണ്. മാളുകളിലും മറ്റു പൊതു വേദികളിലും നിറയെ പ്രോഗ്രാമുകളുണ്ടാകും.

വിനോദത്തിനൊപ്പം ഷോപ്പിങ്
വിനോദം, ഷോപ്പിങ്, സംസ്‌കാരം എന്നിവയെ ഒരൊറ്റ, നഗര വ്യാപക അനുഭവമാക്കി സംയോജിപ്പിച്ച് നഗര ഉത്സവങ്ങൾക്കൊരു പുതിയ മാനദണ്ഡം സ്ഥാപിക്കുക എന്നതാണ് ഈ പുതിയ പതിപ്പിൻ്റെ ലക്ഷ്യം. ദുബൈ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻറർ (ഡി.ഐ.എഫ്.സി), സിറ്റി വാക്ക്, ദി ഔട്ട്ലെറ്റ് വില്ലേജ് എന്നിവിടങ്ങളിലെ വളർന്നു വരുന്ന ഡിസൈനർമാരെയും ആഡംബര റീട്ടെയിൽ അനുഭവങ്ങളെയും ഫെസ്റ്റിവൽ ഉയർത്തിക്കാട്ടും. നഗര വ്യാപക ഇടപെടൽ നിലനിർത്താൻ എമിറേറ്റിലുടനീളം സമ്മാന കാംപയിനുകൾ തുടരും. എമിറേറ്റിന്റെ സർഗാത്മകത, അഭിലാഷം, സമൂഹം എന്നിവയുടെ ആത്മാവിനെ മൂന്ന് പതിറ്റാണ്ടിലേറെയായി ഡി.എസ്.എഫ് പ്രതിഫലിപ്പിക്കുന്നുവെന്ന് ഡി.എഫ്.ആർ.ഇ സി.ഇ.ഒ അഹമ്മദ് അൽ ഖാജ പറഞ്ഞു. പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് 31-ാം പതിപ്പ് ഒരുക്കുന്നത്. ദുബൈയെ ‘ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ലോകത്തിലെ ഏറ്റവും മികച്ച നഗര”മായി പ്രദർശിപ്പിക്കാനും, ആഗോള ശൈത്യകാല ലക്ഷ്യസ്ഥാനമെന്ന നിലയിൽ അതിൻ്റെ വളർന്നു വരുന്ന പ്രശസ്‌തി ശക്തിപ്പെടുത്താനുമാണ്

ഡിസംബർ 5 മുതൽ ജനുവരി 11 വരെ ബ്ലൂ വാട്ടേഴ്‌സിലും ജെ.ബി.ആറിലെ ദി ബീച്ചിലും രാത്രികാല ഡ്രോൺ ഷോകൾ നടക്കുന്ന ഈ വർഷത്തെ പ്രോഗ്രാമുകൾ നിരവധി വേദികളെയും ജില്ലകളെയും ഉൾക്കൊള്ളുന്നതാണ്. ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആകാശ പ്രദർശനമായിരിക്കും ഈ വർഷത്തേത്. ഡിസംബർ 13ന് നടക്കുന്ന റെഡ് ബുൾ ടെട്രിസിൻ്റെ വേൾഡ് ഫൈനലുകൾക്കൊപ്പം, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ അതിൻ്റെ ഫെസ്റ്റിവൽ ബേ നൈറ്റ്സിൻറെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കും. ഇത് ഇത്തരത്തിലുള്ള ആദ്യത്തേതായി കണക്കാക്കപ്പെടുന്നു. ഹത്തയിൽ ഡിസംബർ 5 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ‘ഹത്ത എക്സ്’ എന്ന മനോഹരമായ പർവതാനുഭവം ഈ ഫെസ്റ്റിവലിൽ അവതരിപ്പിക്കും. മെഴുകുതിരികൾ കത്തിച്ചു കൊണ്ടുള്ള ഫീവറിൻ്റെ സംഗീത കച്ചേരികൾ, ‘ഡിന്നർ ഇൻ ദി സ്കൈ’ ആക്ടിവേഷൻ, റോക്സി സിനിമാ ഡോം എന്നിവയെല്ലാം മുൻകൂട്ടി ബുക്കിംഗ് ആവശ്യമുള്ളവയാണ്.

ഓട്ടോ സീസൺ
ജനുവരിയിൽ ഓട്ടോ സീസണിൻ്റെ തിരിച്ചുവരവുണ്ടാകും. ദുബൈയിൽ ‘കാർ കൾച്ചറി’ന്റെ പത്ത് ദിവസത്തെ ആഘോഷമാണിത്. 12ലധികം ആക്ടിവിറ്റികൾ, ഏഴ് പ്രധാന ഓട്ടോമോട്ടിവ് ഷോ കേസുകൾ, 100ലധികം ആഗോള ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്ന ഏകദേശം 5,000 കാറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നഗര വ്യാപകമായ പരിപാടിയിൽ കാർ പ്രേമികൾക്കായി പ്രകടനങ്ങൾ, ഡെമോകൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവ സംയോജിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഉത്സവത്തിലെ ഏറ്റവും കുടുംബ സൗഹൃദ നറുക്കെടുപ്പുകളിലൊന്നായ ദി ബിഗ് ബൗൺസ് തിരിച്ചെത്തുന്ന മറ്റൊരു ഇവന്റ്റ് കൂടിയാണ് ഈ വർഷത്തേത്.
16,000 ചതുരശ്ര മീറ്ററിലധികം വിസ്‌തീർണമുള്ള ഇതിൽ ഏഴ് ഇൻഫഌറ്റബിൾ സോണുകളും,

16,000 ചതുരശ്ര മീറ്ററിലധികം വിസ്ത‌ീർണമുള്ള ഇതിൽ ഏഴ് ഇൻഫഌറ്റബിൾ സോണുകളും, ലോകത്തിലെ ഏറ്റവും വലിയ ‘ബൗൺസ് ഹൗസ്’ എന്ന് സാക്ഷ്യപ്പെടുത്തിയ ദി ബിഗ് കാസിലുമാണ് സവിശേഷത. പുതുവത്സരാഘോഷ വേളയിൽ, ബ്ലൂ വാട്ടേഴ്‌സ്, ജെ.ബി.ആർ, ഹത്ത, അൽ സീഫ് എന്നിവിടങ്ങളിൽ അർധരാത്രിയിൽ വെടിക്കെട്ട് പ്രദർശിപ്പിച്ച് എമിറേറ്റിനെ ആഗോള അവധിക്കാല കലണ്ടറിന്റെ ഭാഗമായി ഉത്സവത്തെ സ്ഥാപിക്കുന്ന പാരമ്പര്യം തുടരു
75 ശതമാനം വരെ കിഴിവുകൾ ചില്ലറ വിൽപന ഇപ്പോഴും ഉത്സവത്തിൻ്റെ നട്ടെല്ലാണ്. ഈ വർഷത്തെ പതിപ്പിൽ 1,000ത്തിലധികം ബ്രാൻഡുകളിലും 3,500 സ്റ്റോറുകളിലും 75 ശതമാനം വരെ കിഴിവുകൾ ഉണ്ടായിരിക്കും. മാളുകളിലും സീസണൽ ലക്ഷ്യ സ്ഥാനങ്ങളിലും പോപ് അപ് റീട്ടെയിൽ ആശയങ്ങളിലും സവിശേഷ പ്രമോഷനുകൾ ഉണ്ടാകും. ഡി.എസ്.എഫ് ലക്കി രസീത്, 12 മണിക്കൂർ ഫ്ലാഷ് സെയിൽസ്, നഗര വ്യാപകമായ മാർക്ക്ഡൗണുകൾ, ‘സ്‌കാൻ ആൻഡ് വിൻ’ ആക്ടിവേഷനുകൾ, ദൈനംദിന സർപ്രൈസുകൾ എന്നിവയുൾപ്പെടെ അഞ്ച് മുൻനിര റീടെയിൽ കാംപയിനുകൾ സംഘാടകർ കണ്ടെത്തിയിട്ടുണ്ട്.

പ്രധാന റീട്ടെയിൽ ഗ്രൂപ്പുകളും മാളുകളും സമാന്തര സമ്മാന കാംപയിനുകളും എക്‌സ്ക്ലൂസിവ് ഓഫറുകളും നടത്തും. വിപുലീകരിച്ച ഔട്ട്ഡോർ ഡൈനിംഗ് തീമുകൾ, ഷെഫ് അനുഭവങ്ങൾ, കരകൗശല ഭക്ഷണ വിപണികൾ, ബീച്ച് സൈഡ് നൈറ്റ് മാർക്കറ്റുകൾ, ലിമിറ്റഡ് എഡിഷൻ പോപ് അപ് കഫേകൾ എന്നിവയോടെ ഭക്ഷണം ഉത്സവത്തിൻ്റെ കേന്ദ്ര സ്‌തംഭമായി തുടരുന്നു. ദുബൈയുടെ വൈവിധ്യമാർന്ന പാചക ഇടങ്ങളെ ഉയർത്തിക്കാട്ടാനും അന്താരാഷ്ട്ര പേരുകൾക്കൊപ്പം തദ്ദേശീയ ബ്രാൻഡുകൾ പ്രദർശിപ്പിക്കാനും ഈ പരിപാടികൾ ലക്ഷ്യമിടുന്നു.

Dubai Rta alert: യാത്രക്കാരെ അറിയാതെ പോലും ഇത് ചെയ്യരുത്!!ദുബൈയിലെ ബസുകളിൽ ഈ ഭാ​ഗത്ത് നിന്നാൽ 100 ദിർഹം പിഴ; ആർ.ടി.എയുടെ കർശന സുരക്ഷാ മുന്നറിയിപ്പ്

November 22, 2025 by Nazia Staff Editor

Dubai Rta alert;ദുബൈ: ദുബൈയിലെ ബസ് യാത്രക്കാർക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) രംഗത്ത്. ബസുകളിലെ വാതിലുകൾക്ക് സമീപമുള്ള ചുവപ്പ് അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ നിൽക്കുന്നത് കർശനമായി നിരോധിച്ചുകൊണ്ട് ആർ.ടി.എ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് 100 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ബസ് പെട്ടെന്ന് നീങ്ങുമ്പോഴോ നിർത്തുകയോ ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിൽ നിൽക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കിയേക്കാം. കൂടാതെ, മറ്റുള്ളവർക്ക് സുഗമമായി കയറാനും പുറത്തിറങ്ങാനും ഇത് തടസ്സമുണ്ടാക്കും. അപകടങ്ങൾ ഒഴിവാക്കുന്നതിനും കാര്യക്ഷമമായ യാത്ര ഉറപ്പാക്കുന്നതിനും യാത്രക്കാർ നിയമം പാലിക്കണമെന്ന് ആർ.ടി.എ അഭ്യർത്ഥിച്ചു. പൊതുഗതാഗത വാഹനങ്ങളിലോ സൗകര്യങ്ങളിലോ യാത്രക്കാർക്ക് നിൽക്കാൻ പാടില്ലാത്ത സ്ഥലങ്ങളിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നവർക്കാണ് 100 ദിർഹം പിഴ ഈടാക്കുന്നത്.

  1. ബസുകളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റ് സാധാരണ നിയമലംഘനങ്ങൾക്കുള്ള പിഴകളെക്കുറിച്ചും ആർ.ടി.എ ഓർമ്മിപ്പിച്ചു. യാത്രക്കാരിൽ അവബോധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
     
  2. പണമടയ്ക്കാതെ പൊതുഗതാഗതം ഉപയോഗിക്കുകയോ പ്രവേശിക്കുകയോ ചെയ്യുന്നവർക്ക് 200 ദിർഹം പിഴ ഈടാക്കും.                       
  3. വ്യാജ നോൾ കാർഡ് ഉപയോഗിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും.
     
  4. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ പെരുമാറ്റങ്ങൾക്ക് 200 ദിർഹം പിഴ നൽകേണ്ടിവരും.
     
  5. ബസിനുള്ളിലെ ഉപകരണങ്ങൾ കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് ഏറ്റവും ഉയർന്ന പിഴയായ 2,000 ദിർഹം ആണ് ശിക്ഷ.                                                                                                                                                                                                                  
  6. തുപ്പുക, മാലിന്യം വലിച്ചെറിയുക, പുകവലിക്കുക തുടങ്ങിയ ആരോഗ്യ-ശുചിത്വ ലംഘനങ്ങൾക്ക് 200 ദിർഹം പിഴ ഈടാക്കും.

ദുബൈയുടെ 82 ശതമാനം നഗരപ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന വിപുലമായ ബസ് ശൃംഖല ദിവസവും ഏകദേശം 369,248 യാത്രക്കാർക്കാണ് സേവനം നൽകുന്നത്. ശൃംഖലയുടെ സുഗമമായ പ്രവർത്തനത്തിനായി എല്ലാ യാത്രക്കാരും മര്യാദകളും നിയമങ്ങളും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ബസുകളിൽ കയറുമ്പോൾ മുന്നിലൂടെ കയറാനും പിന്നിലൂടെ ഇറങ്ങാനും ശ്രദ്ധിക്കണം. ലഗേജുകൾ ഗാംഗ്‌വേകളെ തടസ്സപ്പെടുത്തരുത്, അതുപോലെ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നതും നിരോധിച്ചിരിക്കുന്നു

Abu Dhabi double murder case;വളർച്ചയിൽ അസൂയ,ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി ;ആത്മഹത്യയെന്ന് വരുത്തിത്തീർത്തു; ഇരട്ടക്കൊലക്കേസിൽ ഒളിവിലായിരുന്ന മലയാളി ഒടുവിൽ വലയിൽ

Abu Dhabi double murder case:മലപ്പുറം ∙ അബുദാബിയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നിലമ്പൂർ സ്വദേശിയെ സിബിഐ സംഘം ചെന്നൈയിൽ അറസ്റ്റ് ചെയ്തു. അബുദാബിയിൽ ബിസിനസ് കൺസൽറ്റന്റായിരുന്ന ഹാരിസ് തത്തമ്മപ്പറമ്പിൽ, സുഹൃത്ത് ഡെൻസി ആന്റണി എന്നിവരെ 2020ൽ കൊലപ്പെടുത്തിയ കേസിൽ കെ.കെ.ഷമീമാണ് അറസ്റ്റിലായത്.ഇയാൾ ഒളിവിലായിരുന്നു. കേസിലെ പ്രധാന സൂത്രധാരൻ ഷൈബിൻ അഷ്റഫ് ഉൾപ്പെടെയുള്ളവർ നേരത്തേ പിടിലായിരുന്നു. അബുദാബിയിലായിരുന്ന സമയത്ത് ഷൈബിനും ഹാരിസും സുഹൃത്തുക്കളായിരുന്നു. ഹാരിസിന്റെ വളർച്ചയിൽ അസൂയ തോന്നിയ ഷൈബിൻ കൂട്ടുപ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തി ഹാരിസിനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്.ഷമീം ഉൾപ്പെടെയുള്ള പ്രതികളെ ഗൾഫിലെത്തിച്ചതും അവരുടെ ചെലവുകൾ വഹിച്ചതും ഷൈബിൻ അഷ്റഫാണ്. ഹാരിസിനെയും ഡെൻസിയെയും കൊലപ്പെടുത്തിയ ശേഷം, ഇവർ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർത്തു.മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ട് വന്ന് നിലമ്പൂരിലെ വീട്ടിൽ തടവിൽ പാർപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഷൈബിൻ അഷ്റഫ് ഉൾപ്പെടെയുള്ളവർ പ്രതികളാണ്.ഈ കേസിന്റെ അന്വേഷണത്തിനിടെയാണ്, അബുദാബിയിൽവച്ച് ഇതേ സംഘം ഇരട്ടക്കൊലപാതകം നടത്തിയതായി കണ്ടെത്തിയത്. ഷൈബിൻ ഉൾപ്പെടെ 7 പ്രതികളാണ് കേസിലുള്ളത്. ഇതിൽ ഷമീം ഒളിവിലായിരുന്നു.

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു